Skip to main content

KERALA CIVIL DIFENCE



KERALA CIVIL DIFENCE

വിധാനങ്ങളെ ഒന്നാകെ കടപുഴകിച്ച ദിവസങ്ങളിൽ കേരള ജനതയെ കരുത്തോടെ താങ്ങി നിർത്തിയത് എല്ലാ വ്യത്യാസങ്ങളേയും മറികടന്നു സ്വയമെത്തിയ സേവനസന്നദ്ധരായ വലിയൊരു സമൂഹമായിരുന്നു. ആജ്ഞകളോ ആഹ്വാനങ്ങളോ മുൻപരിചയമോ പോലുമില്ലാതെ ഒറ്റയ്ക്കും ചെറു കൂട്ടായ്മകളുമായെത്തിയ ആ സമൂഹം വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ലക്ഷ്യത്തോടെ കൈ കോർത്തു. ഓരോരുത്തരും പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സമൂഹത്തിന്‍റെ സുരക്ഷ മാത്രം ആഗ്രഹിച്ച് അവരവരുടെ ശേഷികൾ വിനിയോഗിച്ചു. നൂറ്റാണ്ടിലൊരിക്കലെത്തിയതെന്ന് പറയാവുന്ന ആ മഹാദുരന്തത്തിൽ തകർന്നു പോകാതെ ഏതാനം മാസങ്ങൾക്കകം സാധാരണ നിലയിലേക്ക് കേരളം മടങ്ങിയെത്തിയതിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്ന് കേരളജനത ഒറ്റക്കെട്ടായി നൽകിയ ആ സന്നദ്ധസേവനമായിരുന്നു. കേരളത്തിന്‍റെ സമ്പത്തായ ഈ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.
'2019- വര്‍ഷത്തിലും ഏതാണ്ട് സമാനമായ സാഹചര്യമാണുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ കേരളം അടക്കമുള്ള ഭൗമമേഖലയിൽ ആവർത്തിക്കപ്പെടാനിടയുണ്ട് എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു കരുത്തുറ്റ ജനകീയ ദുരന്തപ്രതിരോധ സേന രൂപപ്പെടുത്തുന്നതും ജനങ്ങൾക്ക് ദുരന്താതിജീവന ശീലങ്ങളിൽ അവബോധമേകുന്നതും പ്രധാനമാണ്. സന്നദ്ധസേവനത്തിൻറെ ഊഷ്മളതയും ആത്മാർപ്പണവും നഷ്ടമാകാതെയും ചിട്ടയായ പരിശീലനവും പ്രവർത്തന ചട്ടക്കൂടും നൽകുന്ന സംഘാടനമികവ് സ്വംശീകരിച്ചും ജനകീയ സന്നദ്ധസേന രൂപപ്പെടുത്തുക എന്നതാണ് കേരളാ സിവിൽ ഡിഫൻസിന്‍റെ ലക്ഷ്യം.
യുദ്ധകാല തീവ്രവാദി ആക്രമാണ പരിതസ്ഥിതികളിൽ പൊതുസമൂഹത്തിൻറെ സൂരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ സഹായിക്കാനായി സിവിൽ വോളൻറിയർമാരെ സജ്ജരാക്കുന്നതിനുള്ള നിയമമാണ് 1968 ൽ രൂപീകരിച്ച സിവിൽ ഡിഫൻസ് ആക്ട്. 2009 ൽ അംഗീകരിച്ച സിവിൽ ഡിഫൻസ് (അമെൻറ്‌മെൻറ്) ആക്ട് പ്രകാരം ദുരന്ത പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി ഈ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. നിലവിൽ കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിവിൽ ഡിഫൻസ് പദ്ധതിയെ കേരളത്തിന്‍റെ സമ്പത്തായ ജനകീയ സന്നദ്ധസേവനക്കൂട്ടായ്മയുമായി ഇഴചേർക്കുന്നതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ജനകീയ മുഖമേകാനാകും.
പൂർണ്ണസമയം ജീവൻ രക്ഷാപ്രവർത്തന സജ്ജമായ അഗ്‌നിരക്ഷാ വകുപ്പിന്‍റെ നേതൃത്വവും, സുസംഘടിതമായ പരിശീലനവും, സേവനസന്നദ്ധതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ജനകീയ കൂട്ടായ്മയ്ക്ക് പ്രകൃതിദുരന്ത സമയത്തെ അടിയന്തിര സേവനങ്ങൾക്ക് ഉപരിയായി വാഹനാപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളിൽ പെട്ടെന്ന് സഹായെമെത്തിക്കാനും വയോജനങ്ങളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ജാഗ്രതാസേന കൂടിയായി സിവിൽ ഡിഫൻസിന് പ്രവർത്തിക്കാനാകും.സിവില്‍ ഡിഫന്‍സ് 


യൂണിറ്റുകള്‍


യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്. ഒരു ഫയര്‍ & റെസ്‌ക്യു സ്റ്റേഷനു കീഴില്‍ 50 അംഗങ്ങള്‍ വീതമുള്ള ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നിലവിലുള്ള 124 ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളോടനുബന്ധിച്ച് 124 യൂണിറ്റുകളിലായി 6200 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.
 
വകുപ്പുതല സംവിധാനങ്ങൾ
ഓരോ യൂണിറ്റും അതു ബന്ധിപ്പിച്ചിട്ടുള്ള ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് നോഡല്‍ ഓഫീസറായ സ്റ്റേഷന്‍ ഓഫീസറുടെ കീഴിലും ജില്ലാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഫയര്‍ ഓഫീസറുടെ മേല്‍ നോട്ടത്തിലും ആയിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് മെറ്റാലിക് ബാഡ്ജ്, റ്ഫ്‌ളക്ടിംഗ് ജാക്കറ്റ് എന്നിവ വകുപ്പ് നല്‍കുന്നതാണ്. സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍വെച്ച് നല്‍കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് സൗജന്യ ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കുന്നതാണ്. അംഗീകൃത ബാഡ്ജുള്ള വോളന്റിയര്‍മാര്‍ക്ക് അവർ കേരളത്തിലെവിടെയായാലും അപ്രതീക്ഷിതമായി ഉടലെടുക്കാവുന്ന ആപത്ഘട്ടങ്ങളിൽ ഇടപെടുന്നതിനോ സേവനം നൽകുന്നതിനോ തടസ്സമുണ്ടാകില്ല.
ഇതിനു സഹായകമായി വോളണ്ടിയർമാരുടെ പ്രവർത്തന റിപ്പോർട്ടിംഗ് സംവിധാനം മൊബൈൽ ആപ്പ് വഴി നോഡൽ ഓഫീസുമായും ജില്ലാ കളക്ട്രേറ്റുമായും സംസ്ഥാനതലത്തിൽ KSDMA യുമായും സിവിൽ ഡിഫൻസ് ഡയറക്ടറുടെ ഓഫീസുമായും ബന്ധിപ്പിക്കുന്നാതാണ്. ഈ സംവിധാനം ദുരന്തസമയത്ത് പ്രസ്തുത പ്രദേശത്തിന് സമീപമുള്ള എല്ലാ വോളണ്ടിയർമാരെയും ജാഗ്രതപ്പെടുത്തുന്നതിനും പരമാവധി സഹായം സമാഹരിക്കുന്നതിനും സഹായകരമാകുന്നതാണ്.

യോഗ്യത

ഒരു ഗ്രൂപ്പിൽ 50 വോളണ്ടിയർമാരെന്ന നിലയില്‍ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 % (ഒരു യൂണിറ്റിൽ പതിനഞ്ചു (15) പേർ) സ്ത്രീകളായിരിക്കണം. 20 % വോളണ്ടിയർമാരെങ്കിലും (ഒരു യൂണിറ്റിൽ അഞ്ചുപേരെങ്കിലും) ഡോക്ടർമാർ, പാരാമെഡിക്കുകൾ, എഞ്ചിനിയർമാർ തുടങ്ങിയ വിദഗ്ധതൊഴിൽ മേഖലകളിൽ നിന്നുള്ളവരുമാകണം. വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവയാണ്
  1. ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  2. വോളണ്ടിയാറാകാൻ അപേക്ഷിക്കുന്ന സമയത്ത് പതിനെട്ട് (18) വയസ്സ് പൂർത്തിയായിരിക്കണം.
  3. നാലാം ക്ലാസ്സ് വരെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാൽ ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിൽ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നതാണ്)
  4. പ്രതികൂല സാഹചര്യങ്ങളിൽ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം.
  5. അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്.
  6. ആംഡ് ഫോഴ്‌സസ്, പോലീസ്, ഫയർ സർവ്വീസ്, ടെറിട്ടോറിയൽ ആർമി മറ്റ് പാരാ മിലിട്ടറി സേനകൾ, സമാനമായ യൂണിഫോംഡ് സർവ്വീസുകളെന്നിവയിൽ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സിവിലിയൻമാരെയും വോളണ്ടിയറായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസ്തുത സർവ്വീസുകളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചവർക്ക് അംഗമാകാവുന്നതാണ്.
  7. മറ്റ് സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാപന മേധാവിയുടെ/തൊഴിൽ ദാതാവിൻറെ അനുമതിയോടെ വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  8. അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.
  9. ഏതൊരാളുമായും അനുകമ്പാപൂർണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധതയും ഉണ്ടകാണം. െ്രെഡവിംഗ്, നീന്തൽ, കമ്പ്യൂട്ടർ ഉപയോഗം, വനപ്രദേശങ്ങളിലേയും ദുർഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവയിലുള്ള മൂൻ പരിചയം അഭിലഷണീയമാണ്.
  10. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം.
അഗ്‌നിരക്ഷാ വകുപ്പിൻറെ വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വോളണ്ടിയർ സർവ്വീസിലെ അടിസ്ഥാന പരിശീലനം ലഭിച്ചിട്ടുള്ളവർ, സർവ്വീസിൽ നിന്നും വിരമിച്ചവർ, ഡോക്ടർമാർ, നേഴ്‌സുമാർ, എഞ്ചിനിയർമാർ, അധ്യാപകർ, യൂണിഫോംഡ് സർവ്വീസുകളിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് ഈ രംഗത്ത് കൂടുതൽ സേവനം നൽകാനാകും. ഇതിനു പുറമേ തീരപ്രദേശങ്ങളിൽ കടലിൽ പോയി ശീലമുള്ള മത്സ്യത്തൊഴിലാളികൾക്കും മലയോര പ്രദേശങ്ങളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന നല്‍കുന്നതാണ്.
യുവതീ യുവാക്കളിൽ സ്റ്റുഡൻറ് പോലീസ് സേനാംഗങ്ങൾ, എൻ. എസ്. എസ്. വോളണ്ടിയർമാർ, എൻ. സി. സി. എന്നീ വിഭാഗങ്ങളിൽ പരിശീലനം ലഭ്യമായവര്‍ക്ക് പരിഗണന നല്‍കുന്നതാണ്.

പരിശീലനം

വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം, രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടൽ, പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രാദേശികമായ സന്നദ്ധതയും ജാഗ്രതയും ഉറപ്പാക്കുന്നതിന് വോളണ്ടിയർമാർ ശേഖരിച്ച് സൂക്ഷിക്കേണ്ട വിവരങ്ങൾ എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ തുടങ്ങിയവയും കൂടി ഉൾപ്പെടുന്ന വിധം സമഗ്രമായ പരിശീലനമാണ് നൽകുക.

പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക പരിശീലനങ്ങൾ, അഗ്‌നിരക്ഷാ വകുപ്പിന്‍റെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിൽ, അതത് യൂണിറ്റുകളെ ബന്ധിപ്പിച്ചിട്ടുള്ള ഫയർ സ്‌റ്റേഷൻ തലത്തിലും കൂടുതൽ വിശദമായ പരിശീലനങ്ങൾ ജില്ലാതലത്തിലും നൽകുന്നതാണ്. യുദ്ധകാല പരിതസ്ഥിതികളും കടുത്ത ദുരന്താഘാത സ്ഥിതിയും നേരിടുന്നതിനുള്ള വിദഗ്ദ്ധ പരിശീലനങ്ങൾ തൃശ്ശൂരിലെ സിവിൽ ഡിഫൻസ് അക്കാദമിയിലും കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായും നല്‍കുന്നതാണ്.
ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഭരണപരമായി കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിലും അതത് ഫയർ സ്‌റ്റേഷനുകൾക്ക് കീഴിലും ആയിരിക്കും. അതേ സമയം സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരായ ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൂടി പാലിക്കപ്പെടുകയും ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയ്ക്ക് സേവനം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ ഏറ്റവും വേഗം ആയത് ലഭ്യമാക്കാനുള്ള നോഡല്‍ കോണ്‍ടാക്ട് ഓഫീസര്‍മാര്‍ സംസ്ഥാന ജില്ല ഫയര്‍‌സ്റ്റേഷന്‍ തലത്തിലുണ്ടാകും


ചുമതലകൾ

  1. പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശികമായി സംപ്രേഷണം ചെയ്യപ്പെടുകയും ദുരന്താഘാതമേൽക്കാനിടയുള്ള ജനങ്ങളിലേക്ക് അവ എത്തുകയും ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളോട് ആവശ്യപ്പെടുക

  2. അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ അതിന്‍റെ വ്യാപ്തി മനസ്സിലാക്കി രക്ഷാപ്രവർത്തകർക്കും പോലീസിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും സമയബന്ധിതമായ അറിയിപ്പ് നൽകുക

  3. രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിനുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന മുന്നൊരുക്കങ്ങളും ദുരന്തത്തിന്‍റെ വ്യാപ്തി കൂടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും അതിനായി പരിസരവാസികൾക്ക് നിര്‍ദ്ദേശവും നേതൃത്വവും നല്‍കുക. (ഉദാഹരണമായി വലിയ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്‌നിബാധയുണ്ടാകുമ്പോൾ അവിടെ ലഭ്യമായ അഗ്‌നിശമനസംവിധാനങ്ങളുടെ ശരിയായ ഉപയോഗം തന്നെ അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കും, എൽ. പി. ജി./പെട്രോൾ/രാസവസ്തു ചോർച്ച അപകടങ്ങളിൽ പ്രദേശവാസികളെ അടിയന്തിരമായി ജാഗ്രപ്പെടുത്തുകയാണ് ആവശ്യമാകുക.)

  4. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിരവും ശരിയായ രീതിയിലുള്ളതുമായ സഹായമെത്തിക്കുക. (വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റവർക്ക് എത്രയും വേഗം വൈദ്യസഹായം നൽകാനായി ആംബുലൻസിലേക്കും മറ്റും നീക്കുന്നത് അവരുടെ നില കൂടുതൽ വഷളാകാത്ത വിധം ആവേണ്ടതുണ്ട്. പരിശീലനമുള്ള വോളണ്ടിയറുടെ സഹായം ഇക്കാര്യത്തിൽ പ്രധാനമാണ്.)

  5. പോലീസ്, ഫയർ ഫോഴ്‌സ്, ഹൈവേ പോലീസ് എന്നിവയ്ക്കുപരിയായി, ദുരന്തസമയത്തും അപകടങ്ങളിലും അടിയന്തിരമായി ഇടപെടേണ്ട സേവനസൗകര്യങ്ങളുടെ (ആശുപത്രികൾ, ആംബുലൻസ് സർവ്വീസ്, ജെ. സി. ബി./ക്രെയിൻ സർവ്വീസുകൾ) ലഭ്യതയും അവരെ ബന്ധപ്പെടാനുള്ള നമ്പരുകളും ശേഖരിച്ച് സൂക്ഷിക്കുകയും അടിയന്തിരഘട്ടങ്ങളിൽ അവ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുക

  6. ദുരന്തസമയത്ത് പ്രദേശവാസികളെ ഒഴിപ്പിക്കുകയും റെസ്‌ക്യു ഷെൽട്ടറുകൾ ആരംഭിക്കുകയും വേണ്ടിവന്നാൽ അതിനുള്ള പ്രാദേശിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അവയുടെ നടത്തിപ്പിനും ബന്ധപ്പെട്ട അധികാരികളെ സഹായിക്കുക

  7. പ്രാദേശികമായി രക്ഷാപ്രവർത്തനത്തിനും പുനരധിവാസ  പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സഹായിക്കുകയും പ്രദേശവാസികൾക്ക് സഹായങ്ങൾ എത്തിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുക

  8. അതത് പ്രദേശത്തെ സ്‌കൂളുകളിലുള്ള സ്റ്റുഡൻറ് പോലീസ് കേഡറ്റു (SPC) കൾക്ക് ചിട്ടയായ ദുരന്തപ്രതിരോധ  അതിജീവനപരിശീലനം സംഘടിപ്പിക്കുക.

  9. സമൂഹത്തിൽ ദുരന്ത അതിജീവനക്ഷമത ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് പരിശീലനപരിപാടികളും അവബോധന പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രദേശത്ത് പ്രതിവർഷം തെരഞ്ഞടുത്ത 50 പേർക്ക് ദുരന്തപ്രതിരോധ  അതിജീവന പരിശീലനം സംഘടിപ്പിക്കണം. ഇത് വിദ്യാർത്ഥികൾ, സ്ത്രീകൾ, ആരോഗ്യപ്രവർത്തകർ, പ്രത്യേക തൊഴിലാളി വിഭാഗങ്ങൾ എന്നിങ്ങനെ കാറ്റഗറി തിരിച്ച് അതത് വിഭാഗത്തിന്‍റെ അനുയോജ്യമായ രീതിയിലാകാം. അതിലൂടെ വരുന്ന ഏതാനും വർഷങ്ങൾകൊണ്ട് തന്നെ സമൂഹത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൈവരിക്കാനാകും

  10. ഇത്തരത്തിൽ ഗ്രൂപ്പുതലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനപരിപാടികളുടെ ഭാഗമായി ദുരന്തസമയത്ത് വോളണ്ടിയർമാർക്ക് തങ്ങളുടെ സഹായത്തിനായി വിളിച്ചുവരുത്താനാകുന്ന മിടുക്കരായ രണ്ടാം നിര സന്നദ്ധപ്രവർത്തകരെ വളർത്തിയെടുക്കണം. ഓരോ യൂണിറ്റുകളും പ്രതിവർഷം 10 പേരെയെങ്കിലും ഇത്തരത്തിൽ കണ്ടെത്തി പരിശീലിപ്പിക്കണം. ഓരോ വർഷവും പിരിഞ്ഞുപോകുന്ന വോളണ്ടിയർമാർക്കു പകരം ഈ രണ്ടാംനിര പ്രവർത്തകരിൽ നിന്നും മികച്ച വ്യക്തികളെ വോളണ്ടിയർമാരായി തെരഞ്ഞെടുക്കാനാകും.


സഹായസംവിധാനങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ -സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്രബത്തയും റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകും. പരിശീലനം പൂർത്തിയാക്കുന്ന വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും.

പ്രവർത്തനസമയത്ത് ധരിക്കുന്നതിന് തിരിച്ചറിയൽ നമ്പരോട് കൂടിയ മെറ്റാലിക്ക് ബാഡ്ജും ദുരന്തപ്രതിരോധ രക്ഷാപ്രവർത്തനസമയത്ത് ധരിക്കാനുള്ള റിഫ്‌ളക്ടീവ് ജാക്കറ്റും ലഭ്യമാക്കും.
പൊതുവായ സന്ദേശങ്ങൾ നൽകുന്നതിനും അടിയന്തിരഘട്ടങ്ങളിൽ നോഡൽ ഓഫീസുകളിൽ നിന്നും തിരിച്ചും ഒരു യൂണിറ്റിലുള്ള വോളണ്ടിയർമാർക്ക് തമ്മിൽ തമ്മിലും വേഗത്തിൽ ആശയവിനിമയം നടത്തുന്നതിന് Closed User Group (CUG) മൊബൈൽ സിമ്മുകൾ നൽകും.
എല്ലാ വർഷവും ഇവരുടെ പ്രവർത്തന വിലയിരുത്തലിനും അനുഭവങ്ങളും മികച്ച ഇടപെടലുകളും പങ്കുവയ്ക്കുന്നതിനും സഹായകമാകുന്നവിധം റിഫ്രഷർ പരിശീലനങ്ങൾ ക്രമീകരിക്കുകയും മികച്ചതും തനതായതുമായ സേവനം കാഴ്ചവയ്ക്കുന്ന വോളണ്ടിയർമാർക്കും യൂണിറ്റിനും പ്രശംസാപത്രങ്ങൾ നൽകുകയും ചെയ്യും.

തെരഞ്ഞെടുപ്പ് രീതി

ജില്ലയിലെ ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർമാരായിരിക്കും അതത് ജില്ലകളിലെ വോളണ്ടിയർ തെരഞ്ഞെടുപ്പിന്റെ നോഡൽ ഓഫീസർ. ഓൺലൈൻ സംവിധാനം വഴിയായിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായുള്ള അറിയിപ്പുകൾ എല്ലാ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതാണ്. അതിനുപുറമേ വിവരങ്ങൾ ഫയർ & റെസ്‌ക്യു സർവ്വീസസിന്റെ fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കും.
APEKS
രജിസ്‌ട്രേഷൻ
http://cds.fire.kerala.gov.in/registration.php

Email: dg.frs@kerala.gov.in
Web: cds.fire.kerala.gov.in


Call: 0471-2320868, 2320872
Fax: 0471-2337422

INFORMATION

Department of Fire & Rescue Services

Kerala Fire And Rescue Services

Headquarters
Fire Force Junction ,GPO
Trivandrum – 695001 , FAX: 0471-2337422



Comments

Popular posts from this blog

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ (viperidae)

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ  നമുക്ക് കേരളത്തിൽ അണലി കുടുംബത്തിൽ (viperidae) ആകെ 7 ഇനം പാമ്പുകൾ ആണ് ഉള്ളത്. Viperinae എന്ന ഉപ കുടുംബത്തിൽ ഉൾപ്പെടുന്ന 2 ഇനം true vipers ഉം 1)russells viper (അണലി) 2)saw scaled viper (ചുരുട്ട മണ്ഡലി) Crotalinae ഉപകുടുംബത്തിൽ 5 ഇനം pit vipers ഉം ആണ് ഇവിടെ ഉള്ളത്. 1)hump nosed pit viper മുഴമൂക്കൻ കുഴി മണ്ഡലി 2) malabar pit viper ചോല മണ്ഡലി 3) large scaled pit viper ചട്ടിത്തലയൻ കുഴി മണ്ഡലി 4)bamboo pit viper മുള മണ്ഡലി 5) horseshoe pit viper ലാട മണ്ഡലി. എന്നിവയാണ് അവ.. ഇതിൽ അണലി, ചുരുട്ട മണ്ഡലി, മുഴമൂക്കൻ കുഴി മണ്ഡലി എന്നിവ മനുഷ്യ മരണത്തിന് കാരണം ആയിട്ടുണ്ട്. ചോല മണ്ഡലി നിലവിൽ സംശയത്തിന്റെ നിഴലിൽ ആണ്. Russells viper ആണ് ഏറ്റവും അപകടകരിയും വളരെ common ആയി കാണുന്നതും. Russells viper, saw scaled കടിയേറ്റൽ antivenom ലഭ്യമാണ്, pit vipers ന്റെ കടിയേറ്റൽ antivenom ഇല്ലെങ്കിലും ചികിൽസ ലഭ്യമാണ്. രക്ത അണലി  അഥവാ  ചുരുട്ടമണ്ഡലി ചുരുട്ടമണ്ഡലി അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് 

ചെമ്പിലരയൻ , Chembilarayan

ചെമ്പിലരയൻ ശ്രീഎ.ശ്രീധരമേനോന്റെ "കേരള ചരിത്രം " എന്ന ഗ്രന്ഥത്തിലെ 319-ാം പേജിൽ" കൊച്ചി ആക്രമിക്കപ്പെടുന്നു." എന്ന തലക്കെട്ടിൽ ചേർത്തിട്ടുള്ള ഭാഗത്തിൽ ആണ്  ചെമ്പിൽ അരയനെ  കുറിച്ചുള്ള പരാമർശം രേഖപ്പെടുത്തിയിരിക്കുന്നത് . ഇതിൽ വേലുത്തമ്പിയുടെ രണ്ടുദ്യോഗസ്ഥൻമാർ ആരെന്ന് ശ്രീധരമേനോൻ പറഞ്ഞിട്ടില്ല. ചരിത്രത്തിൽ ചില മഹാന്മാർ തമസ്കരിക്കപ്പെടുന്നതിങ്ങനെയാണ്. അത് മറ്റാരു മായിരുന്നില്ല ചെമ്പിൽ തൈലംപറമ്പിൽ കങ്കുമരൻ അനന്തപത്മനാഭൻവലിയ ര യ ൻ എന്ന ചെമ്പിലരയനുംവൈക്കം പത്മനാഭപിള്ളയുമായിരുന്നു അവർ. ചെമ്പിലരയൻ വേലുത്തമ്പി ദളവയുടെ ആഹ്വാന പ്രകാരം വിദേശാധിപത്യത്തിനെതിരായി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു  ബ്രിട്ടീഷ് റെസിഡണ്ടിനെ വധിക്കാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയായിരുന്ന എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരത്തിൽ തിരുവിതാംകൂർ മഹാരാജാവിൻറെ നാവികസേനാധിപൻ ചെമ്പിൽ അനന്തപത്മനാഭൻ വലിയ അരയൻ 1808 ഡിസംബർ 29 നു കായലിലൂടെ ഓടിവള്ളത്തിൽ പാഞ്ഞുചെന്ന് മിന്നലാക്രമണം നടത്തി. ഭാരതത്തിൻറെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആ സംഭവത്തിൻറെ 211 ആം വാർഷികദിനമായ ഡിസംബർ 29 ചെമ്പിൽ അരയൻ ദേ ശാഭിമ

തീ (FIRE)

തീ (FIRE) അതിപുരാതനകാലം മുതലേ  മനുഷ്യന്  അത്യന്താപേക്ഷിതമായ ഒന്നാണ് തീ എന്നാൽ ചിലപ്പോളൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടോ കൈകാര്യ ചെയ്യുന്നതിലെ അപാകതകൾ കൊണ്ടോ നമ്മുടെ ഈ മിത്രത്തെ ഒരു ശത്രു ആയി മാറാറുണ്ട്  പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്. പരപ്പുള്ള ഒരു മരക്കഷണത്തിൽ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാൽ എളുപ്പത്തിൽ തീയുണ്ടാക്കാം.  അരണിച്ചെടിയുടെ  കമ്പുകൾ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങൾ തീയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങൾ  ഇമ്മാതിരിയുള്ള ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കൽകഷണങ്ങൾ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാർഗം. കരിങ്കല്ല്  ഇരുമ്പിൽ  ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങൾക്കിടയിൽ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളിൽ കെടാവിളക്കുകൾ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകൾ തമ്മിലുരച്ച് തീയുണ്ടാക്കാൻ തുടങ്ങി. PUMP DRILL METHORD