Skip to main content

ചെമ്പിലരയൻ , Chembilarayan

ചെമ്പിലരയൻ

ശ്രീഎ.ശ്രീധരമേനോന്റെ "കേരള ചരിത്രം " എന്ന ഗ്രന്ഥത്തിലെ 319-ാം പേജിൽ" കൊച്ചി ആക്രമിക്കപ്പെടുന്നു." എന്ന തലക്കെട്ടിൽ ചേർത്തിട്ടുള്ള ഭാഗത്തിൽ ആണ്  ചെമ്പിൽ അരയനെ  കുറിച്ചുള്ള പരാമർശം രേഖപ്പെടുത്തിയിരിക്കുന്നത് . ഇതിൽ വേലുത്തമ്പിയുടെ രണ്ടുദ്യോഗസ്ഥൻമാർ ആരെന്ന് ശ്രീധരമേനോൻ പറഞ്ഞിട്ടില്ല. ചരിത്രത്തിൽ ചില മഹാന്മാർ തമസ്കരിക്കപ്പെടുന്നതിങ്ങനെയാണ്.
അത് മറ്റാരു മായിരുന്നില്ല ചെമ്പിൽ തൈലംപറമ്പിൽ കങ്കുമരൻ അനന്തപത്മനാഭൻവലിയ ര യ ൻ എന്ന ചെമ്പിലരയനുംവൈക്കം പത്മനാഭപിള്ളയുമായിരുന്നു അവർ.









ചെമ്പിലരയൻ

വേലുത്തമ്പി ദളവയുടെ ആഹ്വാന പ്രകാരം വിദേശാധിപത്യത്തിനെതിരായി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു 
ബ്രിട്ടീഷ് റെസിഡണ്ടിനെ വധിക്കാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയായിരുന്ന എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരത്തിൽ തിരുവിതാംകൂർ മഹാരാജാവിൻറെ നാവികസേനാധിപൻ ചെമ്പിൽ അനന്തപത്മനാഭൻ വലിയ അരയൻ 1808 ഡിസംബർ 29 നു കായലിലൂടെ ഓടിവള്ളത്തിൽ പാഞ്ഞുചെന്ന് മിന്നലാക്രമണം നടത്തി. ഭാരതത്തിൻറെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആ സംഭവത്തിൻറെ 211 ആം വാർഷികദിനമായ ഡിസംബർ 29 ചെമ്പിൽ അരയൻ ദേശാഭിമാന ദിനമായി ആചരിക്കുന്നു 

 കൊല്ലവർഷം 910-ാം ആണ്ട് മേടം 10 ന്
വേമ്പനാട്ട് കായലിന്റെ തീരത്ത് ചെമ്പ് കരയിൽ മണപ്പള്ളിയായ കാട്ടാമ്പള്ളിൽ ഉന്റാൻ അയ്യപ്പൻ അരയന്റെയും ചക്കിയമ്മയുടെയും പുത്രനായി കങ്കുമരൻ അരയൻ ജനിച്ചു.16-ാം വയസ്സിൽ അച്ഛൻ മരിച്ചു.പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്നും തുടർന്ന് ചെമ്പിലെ കളരിക്കൽ നാരായണപണിക്കരിൽ നിന്നും ലഭിച്ചു.
തുടർന്ന് ആയോധനകലയിൽ പ്രാവീണ്യം നേടി. പിന്നീട് തൈലംപറമ്പിൽ സ്വന്തമായി കളരി സ്ഥാപിച്ചു.ഈ കളരിയിൽ തിരുവിതാംകൂർ രാജാക്കന്മാരിൽ പലരും ആയുധാഭ്യാസത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.
അതിവേഗത്തിൽ വഞ്ചി തുഴയുന്ന ചെമ്പിലെ മത്സ്യത്തൊഴിലാളികളെ ചേർത്ത് നാവികപ്പട രൂപീകരിച്ചു.ഇവരിൽ നിന്നും കാലാൾപടയേയും ചാവേർപ്പടയേയും രാജാവ് എടുത്തിരുന്നു.ചെമ്പില രയ ന്റെ ദേശ സ്നേഹവും കഴിവും പരിഗണിച്ച് ധർമ്മരാജാവ് എന്നറിയപ്പെട്ട കാർത്തിക തിരുനാൾ മഹാരാജാവ് ചുങ്കം പിരിവ്, അകമ്പടി സേവിക്കൽ, കാവൽ പരിശോധന, തിരുമെയ് കാവൽ, മാല വിചാരിപ്പ്, തുടങ്ങിയ സുപ്രധാന ചുമതലകളും ഏൽപ്പിച്ചു.





ബോൾഗാട്ടി പാലസ് 



വൈക്കം ക്ഷേത്ര ദർശനത്തിനെത്തുന്ന മഹാരാജാവിനെ ജട്ടിയിൽ നിന്നും എതിരേൽക്കുന്നതും അത്തച്ചമയത്തിന് തൃപ്പൂണിത്തുറ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ ഊരിയ വാളുമായി അങ്കക്കച്ചയുടുത്ത് നിൽക്കുന്ന ചുമതലയും ചെമ്പില രയനായിരുന്നു. കരിങ്ങാച്ചിറപ്പള്ളിയിലെ വലിയ കത്തനാരും നെട്ടൂർ തങ്ങളും ഹാജരുണ്ടെങ്കിലേ രാജാവ് എഴുന്നള്ളൂ. കൊച്ചി രാജാവിൽ നിന്നും അഞ്ചേകാലും കോപ്പും അരയന് അനുവദിച്ചിരുന്നു. പിൽക്കാല അത്താഘോഷങ്ങൾക്ക് ഇത് പതിവായി രുന്നെങ്കിലും പിൻഗാമികളുടെ മത്സരവും മൂപ്പിളമതർക്കവും മൂലം ചെമ്പിലരയൻ ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
അയിത്താചാരത്തെ മറികടന്ന് ക്ഷേത്ര ദർശനം നടത്തിയ
ഈഴവ സമുദായത്തിലെ 75യുവാക്കളെ ദളവാക്കുളത്തിൽ തല വെട്ടിത്തള്ളിയ സംഭവത്തിൽ അരയൻ പ്രതിഷേധിക്കുകയും ശിരച്ഛേദം എന്ന ശിക്ഷ ഒഴിവാക്കി ചെറിയ ശിക്ഷയാക്കുവാൻ ചെമ്പിലരയൻ, രാജാവിന്റെ അനുമതിക്ക് ശ്രമിച്ചിട്ടുണ്ട്.കൂടാതെ അവരുടെ സമുദായ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ വിചാരണ പാടുള്ളൂ എന്ന നിബന്ധനയും ഉണ്ടാക്കിച്ചു.
തിരുവിതാംകൂർ മാപ് 

തെക്കൻ തിരുവിതാംകൂറിന്റെ കിഴക്കു ഭാഗത്തുള്ള അരുവാമൊഴിവഴി തിരുവിതാംകൂറിൽ പ്രവേശിക്കുവാനുള്ള കേണൽ ലീഗറുടെ കീഴിലുള്ള ബ്രിട്ടീഷ് സൈന്യത്തെ അരയൻ മൂന്നു പ്രാവശ്യം പരാജയപ്പെടുത്തി.ഇത് മഹാരാജാവിനെ ചൊടിപ്പിച്ചു.
1805-ൽ തിരുവിതാംകൂർ ,ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉടമ്പടിയിൽ ഒപ്പുവച്ചു ഇതിനു മുൻകൈ എടുത്തത് വേലുത്തമ്പി ദളവയായിരുന്നെങ്കിലും ഒടുവിൽ അത് കെണിയായി. ഇംഗ്ലീഷുകാർ ഭരണകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി.
ഖജനാവിലേയ്ക്ക് ഭീമമായ നികുതി കുടിശ്ശിഖ ഈടാക്കുന്നതിന് മാത്തുതരകന്റെ സ്വത്തു കണ്ടു കെട്ടാനുള്ള ദളവയുടെ ഉത്തരവ് കേണൽ മെക്കാളെ റദ്ദാക്കി.ഇതിൽ വേലുത്തമ്പി ക്ഷുഭിതനായി.
തിരുവിതാംകൂറിന്റെ കപ്പ oകുടിശ്ശിഖ ഉടൻ അടച്ചുതീർക്കണമെന്ന് മെക്കാളെ ശാഠ്യം പിടിച്ചു. ഇംഗ്ലീഷുകാർക്കെതിരെയുള്ള വേലുത്തമ്പിയുടെ പ്രക്ഷോഭത്തിന് കാരണമിതായിരുന്നു.


ലോർഡ്മെക്കാളെ

അതോടൊപ്പം കൊച്ചിയുടെ ഭരണകാര്യങ്ങളിലും ഇംഗ്ലീഷുകാരുടെ ഇടപെടൽ ഉണ്ടായി. പാലിയത്തച്ചനുമായി തെറ്റിപ്പിരിഞ്ഞ നടവരമ്പത്ത് കുഞ്ഞിക്കൃഷ്ണമേനോന് റസിഡന്റ് മെക്കാളെ അഭയം കൊടുത്തു. ഇതെല്ലാം പാലയത്തച്ചനെയും ചൊടിപ്പിച്ചു
പാലിയത്തച്ചൻ ഇംഗ്ലീഷുകാരുമായി പൊരുതുന്നതിന് വേലുത്തമ്പിയുമായി പങ്കു ചേർന്നു.
എ.ഡി. 1808 ഡിസംബർ 28ന് അർദ്ധരാത്രിയിൽ കേണൽ മെക്കാളെയുടെ താമസസ്ഥലം ആക്രമിക്കണമെന്ന വേലുത്തമ്പിയുടെ ആഹ്വാന പ്രകാരം അരയൻ നാവികപ്പടയുമായി ബോൾഗാട്ടി ലക്ഷ്യമാക്കി നീങ്ങി. വൈക്കം പത്മനാഭപിള്ള, ആലംകോട് സർവ്വാധികാരി കുഞ്ഞിക്കുട്ടി പിള്ള, കരുമാടി ഗോപാലപിള്ള, കൊച്ചു ശങ്കരപ്പിള്ള, പാലിയത്ത് കോമിയച്ചൻ, വല്ലൂർ ഉണ്ണി എന്നിവരുടെ സഹകരണത്തോടെയും സന്നാഹത്തോടെയുമാണ് ആക്രമണം സംഘടിപ്പിച്ചത്.
ബോൾ ഗാട്ടിയിൽ അതിക്രമിച്ചു കയറിയ സൈന്യം ആരെയും കണ്ടില്ല. ഏഴുനിലകളുള്ള വെള്ളി വിളക്ക് ദേഷ്യം കൊണ്ട് അരയൻ വെട്ടിവീഴ്ത്തി. മേൽ സൂചിപ്പിച്ചതു പോലെ മെക്കാളെ രക്ഷപ്പെട്ടു.
മെക്കാളെയെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിക്കപ്പെട്ട ചെമ്പില രയ നെ പള്ളാതുരുത്തിൽ കൊട്ടാരത്തിൽ മെക്കാളെയുടെ മുമ്പിൽ ഹാജരാക്കി.മിസ്റ്റർ.അരയന് ഇപ്പോൾ എന്തു തോന്നുന്നു. മെക്കാളെയുടെ ചോദ്യത്തിന് എന്റെ വിലങ്ങഴിച്ചാൽ നിന്റെ തലയെടുക്കും എന്ന ധീരമായ മറുപടി. തൂക്കിലേറും മുമ്പ് അവസാന ആഗ്രഹമെന്താണ് എന്ന ചോദ്യത്തിന് തന്റെ ഏകമകൾ കോമച്ചിയെ കാണണമെന്നു പറഞ്ഞു.ഉടൻ അതിനുള്ള സന്നാഹങ്ങൾ മെക്കാളെ ഒരുക്കി.ഒട്ടും വൈകാതെ ഓടിവള്ളത്തിൽ ചാടിക്കയറി കൊന്നപ്പൂ നിറമുള്ള കോമച്ചി അച്ഛനെ കാണാനെത്തി അച്ഛനെ കൊല്ലരുതെന്നഭ്യർത്ഥിച്ചു.
 മകളുടെ വിലാപവും അരയന്റെ ധീരതയും മെക്കാളെയുടെ മനം മാറ്റി - ചെമ്പില രയ നെ വെറുതെ വിട്ടു.
ദേശ ദേവതയായ പനങ്ങാ വിലമ്മയുടെ ചുറ്റമ്പലത്തിന്റെ ഓലക്കെട്ട് മാറ്റി കോ മച്ചി ഓട് പാകിച്ചു കൊടുത്തു. അയ്യൻകോവിൽ ക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് തകിട്പാകി. അവിടത്തെ ഉപദേവതയായ ശിവന് ക്ഷേത്രം പണിതു അവിടെത്തന്നെ കളിത്തട്ട് പണിതു കൊടുത്തു. (കളിത്തട്ട് ഏതാനും വർഷങ്ങൾക്കു മുമ്പ് പൊളിച്ചു കളഞ്ഞു,)
ഇതെല്ലാം കോ മച്ചിയുടെ വഴിപാടായിരുന്നു. അരയന് ഉചിതമായ സ്മാരകം തൈലംപറമ്പിൽ തറവാട് തന്നെയാണ് - ആധുനികതയുടെ തള്ളിക്കയറ്റത്തിലും അതിനു കോട്ടം തട്ടാതെ സൂക്ഷിക്കുന്ന കുടുംബത്തെ അഭിനന്ദിക്കുന്നു. ആ വീട് സർക്കാർ ഏറ്റെടുത്ത് മ്യൂസിയം സ്ഥാപിക്കണം. ചരിത്രാന്വേഷികൾക്ക് സഹായകരമായ രീതിയിൽ ഗവേഷണ സ്ഥാപനങ്ങൾ അവിടെ ഉണ്ടാക്കണം. അങ്ങനെ ധീര ദേശാഭിമാനി ചെമ്പിൽ കങ്കുമരൻ അനന്തപത്മനാഭൻ വലിയ രയ നെ നമുക്ക് സ്മരിക്കാം. അദ്ദേഹത്തിന്റെബോൾഗാട്ടി ആക്രമണത്തിന് ഇന്നേക്ക് 2 11 വർഷം പൂർത്തിയാവുന്നു. ധീരതയ്ക്ക് പ്രണാമം.




ചെ മ്പിൽ അരയൻ മിന്നൽ ആക്രമണം നടത്തിയ ഡിസംബർ 29 ചെ മ്പിൽ അരയൻദേശാഭിമാന ദിനത്തോട് അനുബന്ധിച്ചു പണ്ഡിറ്റ് കറുപ്പൻ ഫൌണ്ടേഷൻ പുറത്തിറക്കിയ ഒരു പോസ്റ്റർ 







                                            ജന്മ്മഭൂമിയിൽ  വന്ന വാർത്ത 

Comments

Popular posts from this blog

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ (viperidae)

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ  നമുക്ക് കേരളത്തിൽ അണലി കുടുംബത്തിൽ (viperidae) ആകെ 7 ഇനം പാമ്പുകൾ ആണ് ഉള്ളത്. Viperinae എന്ന ഉപ കുടുംബത്തിൽ ഉൾപ്പെടുന്ന 2 ഇനം true vipers ഉം 1)russells viper (അണലി) 2)saw scaled viper (ചുരുട്ട മണ്ഡലി) Crotalinae ഉപകുടുംബത്തിൽ 5 ഇനം pit vipers ഉം ആണ് ഇവിടെ ഉള്ളത്. 1)hump nosed pit viper മുഴമൂക്കൻ കുഴി മണ്ഡലി 2) malabar pit viper ചോല മണ്ഡലി 3) large scaled pit viper ചട്ടിത്തലയൻ കുഴി മണ്ഡലി 4)bamboo pit viper മുള മണ്ഡലി 5) horseshoe pit viper ലാട മണ്ഡലി. എന്നിവയാണ് അവ.. ഇതിൽ അണലി, ചുരുട്ട മണ്ഡലി, മുഴമൂക്കൻ കുഴി മണ്ഡലി എന്നിവ മനുഷ്യ മരണത്തിന് കാരണം ആയിട്ടുണ്ട്. ചോല മണ്ഡലി നിലവിൽ സംശയത്തിന്റെ നിഴലിൽ ആണ്. Russells viper ആണ് ഏറ്റവും അപകടകരിയും വളരെ common ആയി കാണുന്നതും. Russells viper, saw scaled കടിയേറ്റൽ antivenom ലഭ്യമാണ്, pit vipers ന്റെ കടിയേറ്റൽ antivenom ഇല്ലെങ്കിലും ചികിൽസ ലഭ്യമാണ്. രക്ത അണലി  അഥവാ  ചുരുട്ടമണ്ഡലി ചുരുട്ടമണ്ഡലി അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് 

തീ (FIRE)

തീ (FIRE) അതിപുരാതനകാലം മുതലേ  മനുഷ്യന്  അത്യന്താപേക്ഷിതമായ ഒന്നാണ് തീ എന്നാൽ ചിലപ്പോളൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടോ കൈകാര്യ ചെയ്യുന്നതിലെ അപാകതകൾ കൊണ്ടോ നമ്മുടെ ഈ മിത്രത്തെ ഒരു ശത്രു ആയി മാറാറുണ്ട്  പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്. പരപ്പുള്ള ഒരു മരക്കഷണത്തിൽ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാൽ എളുപ്പത്തിൽ തീയുണ്ടാക്കാം.  അരണിച്ചെടിയുടെ  കമ്പുകൾ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങൾ തീയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങൾ  ഇമ്മാതിരിയുള്ള ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കൽകഷണങ്ങൾ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാർഗം. കരിങ്കല്ല്  ഇരുമ്പിൽ  ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങൾക്കിടയിൽ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളിൽ കെടാവിളക്കുകൾ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകൾ തമ്മിലുരച്ച് തീയുണ്ടാക്കാൻ തുടങ്ങി. PUMP DRILL METHORD