Skip to main content

തീ (FIRE)

തീ (FIRE)





അതിപുരാതനകാലം മുതലേ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് തീ എന്നാൽ ചിലപ്പോളൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടോ കൈകാര്യ ചെയ്യുന്നതിലെ അപാകതകൾ കൊണ്ടോ നമ്മുടെ ഈ മിത്രത്തെ ഒരു ശത്രു ആയി മാറാറുണ്ട് 
പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്.

പരപ്പുള്ള ഒരു മരക്കഷണത്തിൽ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാൽ എളുപ്പത്തിൽ തീയുണ്ടാക്കാം. അരണിച്ചെടിയുടെ കമ്പുകൾ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങൾ തീയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങൾ ഇമ്മാതിരിയുള്ള ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കൽകഷണങ്ങൾ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാർഗം. കരിങ്കല്ല് ഇരുമ്പിൽ ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങൾക്കിടയിൽ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളിൽ കെടാവിളക്കുകൾ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകൾ തമ്മിലുരച്ച് തീയുണ്ടാക്കാൻ തുടങ്ങി.


PUMP DRILL METHORD 







വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണപ്രക്രിയ(ജ്വലനരാസക്രിയ)യെ പൊതുവേ അഗ്നി അഥവാ തീ എന്നു പറയുന്നു. ഇതു നടക്കുമ്പോൾ അത്യുന്നതതാപനിലയിലുള്ള വാതകങ്ങൾ തീവ്രമായ പ്രകാശോർജ്ജത്തോടെ പുറത്തുവരുന്നതിനെ അഗ്നിജ്വാല എന്നു പറയുന്നു. ജ്വാല ഇല്ലാതേയും വസ്തുക്കളിൽ തീ സജീവമായി നിൽക്കാം. ജ്വലിക്കപ്പെടുന്ന പദാർത്ഥത്തിനനുസരിച്ച്, അതിലെ ഘടകവസ്തുക്കൾക്കനുസരിച്ച് അഗ്നിജ്വാലയുടെ വർണവും തീവ്രതയും വ്യത്യാസപ്പെടുന്നു. അതുപോലെ ജ്വലനത്തിന്റെ തീവ്രതക്കും ബഹുമുഖതക്കും വേഗത്തിനുമനുസരിച്ച് തീ ആളിക്കത്തുകയോ ശാന്തമായി ജ്വലിക്കുകയോ ചെയ്യുന്നു.

 ഓക്സിജനും മറ്റുവസ്തുക്കളും തമ്മിൽ ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന രാസപ്രവർത്തനം എന്നും അഗ്നിയെ നിർവചിക്കാം.

വിറകുകൾ കൂട്ടിയുള്ള തീ 

വായുവിലുള്ള പ്രധാനവാതകങ്ങളിൽ ഒന്നാണ് 
ഓക്സിജൻ. പല പദാർഥങ്ങളും ചൂടുപിടിക്കുമ്പോൾ ഓക്സിജനുമായി അതിവേഗം രാസപ്രവർത്തനം നടക്കാറുണ്ട്. രാസപ്രവർത്തനം തുടർന്നുകൊണ്ടുപോകുന്നതിനോ വർദ്ധിപ്പിക്കുന്നതിനോ പര്യാപ്തമായ ചൂട് ഉളവാക്കുന്ന പ്രക്രിയയെ തീയ് എന്നു പറയുന്നു. ഇതിനെ ശാസ്ത്രീയമായി ജ്വലനം എന്നോ ദഹനം എന്നോ പറയാം. ദഹനത്തിന്നു വിധേയമാകാതെ അവശേഷിക്കുന്ന പദാർഥമാണ് ചാരം. ഉദ്ദേശപൂർവമായ തീയ് ഉണ്ടാക്കുന്ന പദാർഥങ്ങളെ ഇന്ധനം എന്നും, ഇന്ധനം മുഴുവൻ കത്താതെ തീയ് അമർന്നുപോകുമ്പോൾ അവശേഷിക്കുന്നതിനെ കരി എന്നും ജ്വാലയില്ലാതെത്തന്നെ തീ സജീവമായിരിക്കുന്ന ഇന്ധനഖണ്ഡങ്ങളെ കനൽ എന്നും, കത്തുന്നതുകൊണ്ടുണ്ടാകുന്ന പുകയിൽനിന്ന് അടിയുന്ന ധൂളികളെ കരിപ്പൊടി (soot) എന്നും പറയുന്നു.


       ഫയർ ട്രയാങ്കിൾ _    



അഗ്നി (തീയ്)യുണ്ടാകാനുള്ള പ്രധാന ഹേതുക്കൾ ഇന്ധനംതാപംഓക്സിജൻ എന്നീ "ത്രിമൂർത്തികളാണ്. ഇതിലേതെങ്കിലുമൊന്നിന്റെ അഭാവത്തിൽ (ശോഷണത്തിൽ) അഗ്നി ശമിപ്പിയ്ക്കപ്പെടും. താപം മൂലം ഇന്ധനത്തിന്റെ (മരംകടലാസ്വയ്ക്കോൽമണ്ണെണ്ണ) ഊഷ്മാവ് വർദ്ധിയ്ക്കുന്നു. ഒരു പരിധി കഴിയുമ്പോൾ ഇന്ധനത്തിൽ നിന്നുത്ഭവിയ്ക്കുന്ന ബാഷ്പം, അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി കലർന്ന് അതിന്റെ ജ്വലന ഊഷ്മാവിൽ (flash point) എത്തുകയും തീയ് കത്തിപ്പിടിയ്ക്കുകയും ചെയ്യുന്നു. ഇന്ധനം മരംപോലുള്ള ഖരവസ്തുവാണെങ്കിൽ താപോർജ്ജം മൂലം അവയിലെ വൻ തന്മാത്രകൾ വിഘടിച്ച് ചെറിയ തന്മാത്രകളായി ബാഷ്പാവസ്ഥയിലെത്തുകയും മേൽ പറഞ്ഞ പ്രതിഭാസം നടക്കുകയും ചെയ്യുന്നതാണ്. അഗ്നിമൂലമുണ്ടാകുന്ന അധിക താപം വസ്തുവിന്റെ തുടർന്നുള്ള വിഘടനത്തെ എളുപ്പമാക്കുകയും അഗ്നി ശക്തമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തീയ് ഒരു സ്വത്വരിത (auto accelerated) പ്രതിഭാസമായി കണക്കാക്കപ്പെടുന്നു.



ഓക്സിജൻ ഇന്ധനം താപം  എന്നി പ്രധാന  ഹേതുക്കൾ  പ്രതേക  അളവിലുള്ള സംയോജന ഫലമായി  ഉണ്ടാവുന്നതാണ്  അഗ്നി ഇതിന്റെ ഏതിന്റെ യെ ങ്കിലും (വായുവിന്റെയോ ,താപത്തിന്റെയോ ,ഓക്സിജൻ )ഒന്നിന്റെ അഭാവത്തിൽ തീ അണയുകയും ചെയ്യും 

ഈ തത്വം ആണ് അഗ്നി ശമനത്തിനായി പൊതുവെ പിന്തുടരുന്ന രീതി 



താപത്തെ അകറ്റുന്ന രീതി

ഉദാഹരണത്തിന്ന് വെള്ളം ഒഴിച്ച് തണുപ്പിക്കുന്നു താപം  ഇല്ലാതാവുമ്പോൾ തീ അണയും 

വായുവിനെ ഇല്ലാതാക്കുന്ന രീതി 

വായുവിന്റെ  സംസർഗം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത് 
നനഞ്ഞ ചാക്കോ മറ്റോ ഉപയോഗിച്ച് തീ യുടെ പുറത്തു മൂടുമ്പോൾ ഉള്ളിൽ പുക നിറഞ്ഞു ഓക്സിജൻ ഇല്ലാതാവുന്നു അതോടെ തീ അണയുന്നു 


ഇന്ധനം  ഒഴിവാക്കുന്ന രീതി 


കൂടുതൽ അഗ്‌നി ബാധ ഉണ്ടാവാതിരിക്കാൻ ഇന്ധനം ഒഴിവാക്കുന്ന രീതി ആണിത് 
























Comments

Popular posts from this blog

CERT Citizens emergency response team

🌿CITIZENS_EMERGENCY_RESPONCE_TEAM (Kerala)* ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശരിയായ അറിവോടു കൂടിയും സന്നദ്ധതയോട് കൂടി പ്രവർത്തിക്കാനും ജനങ്ങങ്ങളിലേക് ബോധവത്കരണം എത്തിക്കുന്നതിനും പ്രവർത്തനകൾ ഏകോപിക്കുന്നതിനും ദുരന്ത സമയത്തു ജനങ്ങളുടെ പങ്കാളിത്തത്തോടെ ശരിയായ പ്രവർത്തനം കാഴ്ച വക്കുന്നതിനും വേണ്ടിയുള്ളതാണി ഗ്രൂപ്പ് സന്നദ്ധ പ്രവർത്തകർ ആകുവാൻ താത്പര്യപെട്ട ഒരുകൂട്ടം സ്കൗട്ട്,NCC, NSS,സിവിലിയനസ്, എന്നീ വിഭാഗത്തിൽ പെട്ട പരിശീലനം ലഭിച്ച ഒരു കൂട്ടം യുവാക്കൾ ചേർന്നെടുത്ത തീരുമാനം ആണ് ഇത്തരത്തിൽ ഒരു കൂട്ടായ്‌മ രൂപപ്പെടാൻ കാരണം ഹേതു അയതോ 2018 ഓഗസ്റ്റ് 16 നടന്ന പ്രളയ കാലത്തെ സേവനത്തിൽ നിന്നും ഉൾക്കൊണ്ട ചില പോരായമകൾ തിരിച്ചറിവുകൾ എന്നിവയാണ്‌ ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നതിന് വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട് പരസ്പരം പരിചയപ്പെടാനും സമൂഹത്തിന് ഉതകുന്ന തരത്തിൽ ഉള്ള സേവനം അതു അൽപ്പം റിസ്‌ക്ക് ഉള്ളതാണെകിൽ കൂടി മറ്റുള്ളവർക്കു വേണ്ടി ഏറ്റെടുക്കുന്നയതിനായി മനോഭാവം ഉള്ളവരെ ആണ് കൂടുതൽ ആയി പരിഗണിക്കുന്നത് ഏതൊരു സാധരണ കാരനും പരിശീലന പരിപാടികൾ ലഭിക്കുന്ന തരത്തിൽ ആണ് CERT യുടെ പ്രവർത്തന പരിശീലന...

DISASTER MANAGEMENT

പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ *ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്🌼  ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്. *ഹസാർഡ്‌ * ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഹസാർഡ്‌. ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി തകർന്നു വീഴാറായ പാലം, ചെങ്കുത്തായ കുന്ന് തുടങ്ങിയവ. വൾണറബിലിറ്റി ഏതെങ്കിലും ഒരു പ്രദേശമോ ആളുകളോ ഏതെങ്കിലും തരത്തിലുള്ള ഒരു ഹസാർഡിനോട്‌ എന്തുമാത്രം അടുത്തുനിൽക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം: ചെങ്കുത്തായ കുന്നിൻറെ ചരുവിൽ താമസിക്കുന്നവർ, തീരപ്രദേശത്ത് താമസിക്കുന്ന...