Skip to main content

Posts

Showing posts from 2019

ചെമ്പിലരയൻ , Chembilarayan

ചെമ്പിലരയൻ ശ്രീഎ.ശ്രീധരമേനോന്റെ "കേരള ചരിത്രം " എന്ന ഗ്രന്ഥത്തിലെ 319-ാം പേജിൽ" കൊച്ചി ആക്രമിക്കപ്പെടുന്നു." എന്ന തലക്കെട്ടിൽ ചേർത്തിട്ടുള്ള ഭാഗത്തിൽ ആണ്  ചെമ്പിൽ അരയനെ  കുറിച്ചുള്ള പരാമർശം രേഖപ്പെടുത്തിയിരിക്കുന്നത് . ഇതിൽ വേലുത്തമ്പിയുടെ രണ്ടുദ്യോഗസ്ഥൻമാർ ആരെന്ന് ശ്രീധരമേനോൻ പറഞ്ഞിട്ടില്ല. ചരിത്രത്തിൽ ചില മഹാന്മാർ തമസ്കരിക്കപ്പെടുന്നതിങ്ങനെയാണ്. അത് മറ്റാരു മായിരുന്നില്ല ചെമ്പിൽ തൈലംപറമ്പിൽ കങ്കുമരൻ അനന്തപത്മനാഭൻവലിയ ര യ ൻ എന്ന ചെമ്പിലരയനുംവൈക്കം പത്മനാഭപിള്ളയുമായിരുന്നു അവർ. ചെമ്പിലരയൻ വേലുത്തമ്പി ദളവയുടെ ആഹ്വാന പ്രകാരം വിദേശാധിപത്യത്തിനെതിരായി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു  ബ്രിട്ടീഷ് റെസിഡണ്ടിനെ വധിക്കാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയായിരുന്ന എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരത്തിൽ തിരുവിതാംകൂർ മഹാരാജാവിൻറെ നാവികസേനാധിപൻ ചെമ്പിൽ അനന്തപത്മനാഭൻ വലിയ അരയൻ 1808 ഡിസംബർ 29 നു കായലിലൂടെ ഓടിവള്ളത്തിൽ പാഞ്ഞുചെന്ന് മിന്നലാക്രമണം നടത്തി. ഭാരതത്തിൻറെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആ സംഭവത്തിൻറെ 211 ആം വാർഷികദിനമായ ഡിസംബർ 29 ചെമ്പിൽ അരയൻ ദേ ശാഭിമ

KERALA CIVIL DIFENCE

KERALA CIVIL DIFENCE വിധാനങ്ങളെ ഒന്നാകെ കടപുഴകിച്ച ദിവസങ്ങളിൽ കേരള ജനതയെ കരുത്തോടെ താങ്ങി നിർത്തിയത് എല്ലാ വ്യത്യാസങ്ങളേയും മറികടന്നു സ്വയമെത്തിയ സേവനസന്നദ്ധരായ വലിയൊരു സമൂഹമായിരുന്നു. ആജ്ഞകളോ ആഹ്വാനങ്ങളോ മുൻപരിചയമോ പോലുമില്ലാതെ ഒറ്റയ്ക്കും ചെറു കൂട്ടായ്മകളുമായെത്തിയ ആ സമൂഹം വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ലക്ഷ്യത്തോടെ കൈ കോർത്തു. ഓരോരുത്തരും പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സമൂഹത്തിന്‍റെ സുരക്ഷ മാത്രം ആഗ്രഹിച്ച് അവരവരുടെ ശേഷികൾ വിനിയോഗിച്ചു. നൂറ്റാണ്ടിലൊരിക്കലെത്തിയതെന്ന് പറയാവുന്ന ആ മഹാദുരന്തത്തിൽ തകർന്നു പോകാതെ ഏതാനം മാസങ്ങൾക്കകം സാധാരണ നിലയിലേക്ക് കേരളം മടങ്ങിയെത്തിയതിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്ന് കേരളജനത ഒറ്റക്കെട്ടായി നൽകിയ ആ സന്നദ്ധസേവനമായിരുന്നു. കേരളത്തിന്‍റെ സമ്പത്തായ ഈ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. '2019- വര്‍ഷത്തിലും ഏതാണ്ട് സമാനമായ സാഹചര്യമാണുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ കേരളം അടക്കമുള്ള ഭൗമമേഖലയിൽ ആവർത്തിക്കപ്പെടാനിടയുണ്ട്

തീ (FIRE)

തീ (FIRE) അതിപുരാതനകാലം മുതലേ  മനുഷ്യന്  അത്യന്താപേക്ഷിതമായ ഒന്നാണ് തീ എന്നാൽ ചിലപ്പോളൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടോ കൈകാര്യ ചെയ്യുന്നതിലെ അപാകതകൾ കൊണ്ടോ നമ്മുടെ ഈ മിത്രത്തെ ഒരു ശത്രു ആയി മാറാറുണ്ട്  പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്. പരപ്പുള്ള ഒരു മരക്കഷണത്തിൽ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാൽ എളുപ്പത്തിൽ തീയുണ്ടാക്കാം.  അരണിച്ചെടിയുടെ  കമ്പുകൾ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങൾ തീയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങൾ  ഇമ്മാതിരിയുള്ള ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കൽകഷണങ്ങൾ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാർഗം. കരിങ്കല്ല്  ഇരുമ്പിൽ  ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങൾക്കിടയിൽ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളിൽ കെടാവിളക്കുകൾ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകൾ തമ്മിലുരച്ച് തീയുണ്ടാക്കാൻ തുടങ്ങി. PUMP DRILL METHORD 

DISASTER MANAGEMENT

പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ *ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്🌼  ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്. *ഹസാർഡ്‌ * ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഹസാർഡ്‌. ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി തകർന്നു വീഴാറായ പാലം, ചെങ്കുത്തായ കുന്ന് തുടങ്ങിയവ. വൾണറബിലിറ്റി ഏതെങ്കിലും ഒരു പ്രദേശമോ ആളുകളോ ഏതെങ്കിലും തരത്തിലുള്ള ഒരു ഹസാർഡിനോട്‌ എന്തുമാത്രം അടുത്തുനിൽക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം: ചെങ്കുത്തായ കുന്നിൻറെ ചരുവിൽ താമസിക്കുന്നവർ, തീരപ്രദേശത്ത് താമസിക്കുന്നവർ,

CERT Citizens emergency response team

🌿CITIZENS_EMERGENCY_RESPONCE_TEAM (Kerala)* ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശരിയായ അറിവോടു കൂടിയും സന്നദ്ധതയോട് കൂടി പ്രവർത്തിക്കാനും ജനങ്ങങ്ങളിലേക് ബോധവത്കരണം എത്തിക്കുന്നതിനും പ്രവർത്തനകൾ ഏകോപിക്കുന്നതിനും ദുരന്ത സമയത്തു ജനങ്ങളുടെ പങ്കാളിത്തത്തോടെ ശരിയായ പ്രവർത്തനം കാഴ്ച വക്കുന്നതിനും വേണ്ടിയുള്ളതാണി ഗ്രൂപ്പ് സന്നദ്ധ പ്രവർത്തകർ ആകുവാൻ താത്പര്യപെട്ട ഒരുകൂട്ടം സ്കൗട്ട്,NCC, NSS,സിവിലിയനസ്, എന്നീ വിഭാഗത്തിൽ പെട്ട പരിശീലനം ലഭിച്ച ഒരു കൂട്ടം യുവാക്കൾ ചേർന്നെടുത്ത തീരുമാനം ആണ് ഇത്തരത്തിൽ ഒരു കൂട്ടായ്‌മ രൂപപ്പെടാൻ കാരണം ഹേതു അയതോ 2018 ഓഗസ്റ്റ് 16 നടന്ന പ്രളയ കാലത്തെ സേവനത്തിൽ നിന്നും ഉൾക്കൊണ്ട ചില പോരായമകൾ തിരിച്ചറിവുകൾ എന്നിവയാണ്‌ ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നതിന് വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട് പരസ്പരം പരിചയപ്പെടാനും സമൂഹത്തിന് ഉതകുന്ന തരത്തിൽ ഉള്ള സേവനം അതു അൽപ്പം റിസ്‌ക്ക് ഉള്ളതാണെകിൽ കൂടി മറ്റുള്ളവർക്കു വേണ്ടി ഏറ്റെടുക്കുന്നയതിനായി മനോഭാവം ഉള്ളവരെ ആണ് കൂടുതൽ ആയി പരിഗണിക്കുന്നത് ഏതൊരു സാധരണ കാരനും പരിശീലന പരിപാടികൾ ലഭിക്കുന്ന തരത്തിൽ ആണ് CERT യുടെ പ്രവർത്തന പരിശീലന