Skip to main content

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ (viperidae)

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ 

നമുക്ക് കേരളത്തിൽ അണലി കുടുംബത്തിൽ (viperidae) ആകെ 7 ഇനം പാമ്പുകൾ ആണ് ഉള്ളത്.
Viperinae എന്ന ഉപ കുടുംബത്തിൽ ഉൾപ്പെടുന്ന 2 ഇനം true vipers ഉം
1)russells viper (അണലി)
2)saw scaled viper (ചുരുട്ട മണ്ഡലി)

Crotalinae ഉപകുടുംബത്തിൽ 5 ഇനം pit vipers ഉം ആണ് ഇവിടെ ഉള്ളത്.
1)hump nosed pit viper മുഴമൂക്കൻ കുഴി മണ്ഡലി
2) malabar pit viper ചോല മണ്ഡലി
3) large scaled pit viper ചട്ടിത്തലയൻ കുഴി മണ്ഡലി
4)bamboo pit viper മുള മണ്ഡലി
5) horseshoe pit viper ലാട മണ്ഡലി.

എന്നിവയാണ് അവ..

ഇതിൽ അണലി, ചുരുട്ട മണ്ഡലി, മുഴമൂക്കൻ കുഴി മണ്ഡലി എന്നിവ മനുഷ്യ മരണത്തിന് കാരണം ആയിട്ടുണ്ട്. ചോല മണ്ഡലി നിലവിൽ സംശയത്തിന്റെ നിഴലിൽ ആണ്.
Russells viper ആണ് ഏറ്റവും അപകടകരിയും വളരെ common ആയി കാണുന്നതും.

Russells viper, saw scaled കടിയേറ്റൽ antivenom ലഭ്യമാണ്, pit vipers ന്റെ കടിയേറ്റൽ antivenom ഇല്ലെങ്കിലും ചികിൽസ ലഭ്യമാണ്.



രക്ത അണലി  അഥവാ ചുരുട്ടമണ്ഡലി


ചുരുട്ടമണ്ഡലി


അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി. അരമീറ്ററോളം നീളം ഉണ്ടാകും. ത്രികോണാകൃതിയിലാണ് തല. ത്രിശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്. ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി, ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. അണലിയെ പോലെ ഇവയും പ്രസവിക്കുന്ന സ്വഭാവക്കാരാണ്. നീളം കൂടിയ വിഷപ്പല്ലുകളാണ് ഇവയുടെ മറ്റൊരു സവിശേഷത. മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക. രക്ത അണലി, ഈർച്ചവാൾ ശല്ക മണ്ഡലി എന്നീ പേരുകളിലും അറിയപ്പെടുന്നു.    


ചേനത്തണ്ടൻ (Russell's Viper).
                                                             





അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.

ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന , തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണുന്നതരം അടയാളങ്ങൾ കാണുന്നതിനാൽ ചേനത്തണ്ടൻ എന്ന് വിളിക്കുന്നു.

ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പുകളിൽ ഒന്ന് ഇതാണ്.വളരെ കൂടുതൽ പ്രദേശത്ത് കാണപ്പെടുന്നത് കൊണ്ടും , ജനവാസ മേഖലകളിലെ സാന്നിധ്യം കൊണ്ടും ഈ പാമ്പിന്റെ കടിയേറ്റ് ഇന്ത്യയിൽ ധാരാളം മരണങ്ങൾ സംഭവിക്കുന്നു.

മുഴമൂക്കൻ കുഴിമണ്ഡലി     അഥവാ ഹംപ്‌നോസ് പിറ്റ് വെപ്പർ                        





അണലികളിൽ ഏറ്റവും ഉപദ്രവകാരിയായ ഒരിനമാണ് മുഴമൂക്കൻ കുഴിമണ്ഡലി - പാറമണ്ഡലി - ചട്ടിത്തലയൻ - ഹംപ്‌നോസ് പിറ്റ് വെപ്പർ. കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഉന്തിയ മൂക്കുള്ളതുകൊണ്ടാണ് മുഴമൂക്കൻ കുഴിമണ്ഡലി എന്ന് വിളിയ്ക്കുന്നത്.  പരന്ന തലയും തടിച്ച് നീളം കുറഞ്ഞ ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കും. ശരാശരി അര മീറ്ററോളം മാത്രമേ നീളം കാണൂ. മിക്കപ്പോഴും വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് പതിവ്. തവള, ഓന്ത്, ചെറു പക്ഷികൾ എന്നിവയാണ് പ്രധാന ഭക്ഷണം. വിഷപ്പാമ്പുകളാണെങ്കിലും ഇവയുടെ വിഷം അത്ര മാരകമല്ല. തേയിലത്തോട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന ഈ പാമ്പ് തേയില നുള്ളുന്നവർക്ക് ഭീഷണിയാണ്. പ്രസവിക്കുന്ന ഇനത്തിൽപ്പെട്ടവയാണ് കുഴിമണ്ഡലികൾ. 








കുതിരലാടമണ്ഡലി( Horse shoe pit viper)
                                                                  

           
കുതിരലാടമണ്ഡലി ( Horse shoe pit viper)

സാധാരണയായി ഇവ കുതിരലാടമണ്ഡലി അഥവാ ഹോഴ്സ്ഷൂ പിറ്റ്വൈപ്പർ എന്നറിയപ്പെടുന്നു, പശ്ചിമഘട്ടത്തിൽ നിന്നുള്ള ഒരു വിഷം പിറ്റ്വൈപ്പർ ആണ്
പൊതുവായി കേരളം തമിഴ്‌നാട് കർണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ ആണ് ഇവയെ കണ്ടുവരുന്നത്








Comments

Popular posts from this blog

ചെമ്പിലരയൻ , Chembilarayan

ചെമ്പിലരയൻ ശ്രീഎ.ശ്രീധരമേനോന്റെ "കേരള ചരിത്രം " എന്ന ഗ്രന്ഥത്തിലെ 319-ാം പേജിൽ" കൊച്ചി ആക്രമിക്കപ്പെടുന്നു." എന്ന തലക്കെട്ടിൽ ചേർത്തിട്ടുള്ള ഭാഗത്തിൽ ആണ്  ചെമ്പിൽ അരയനെ  കുറിച്ചുള്ള പരാമർശം രേഖപ്പെടുത്തിയിരിക്കുന്നത് . ഇതിൽ വേലുത്തമ്പിയുടെ രണ്ടുദ്യോഗസ്ഥൻമാർ ആരെന്ന് ശ്രീധരമേനോൻ പറഞ്ഞിട്ടില്ല. ചരിത്രത്തിൽ ചില മഹാന്മാർ തമസ്കരിക്കപ്പെടുന്നതിങ്ങനെയാണ്. അത് മറ്റാരു മായിരുന്നില്ല ചെമ്പിൽ തൈലംപറമ്പിൽ കങ്കുമരൻ അനന്തപത്മനാഭൻവലിയ ര യ ൻ എന്ന ചെമ്പിലരയനുംവൈക്കം പത്മനാഭപിള്ളയുമായിരുന്നു അവർ. ചെമ്പിലരയൻ വേലുത്തമ്പി ദളവയുടെ ആഹ്വാന പ്രകാരം വിദേശാധിപത്യത്തിനെതിരായി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു  ബ്രിട്ടീഷ് റെസിഡണ്ടിനെ വധിക്കാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയായിരുന്ന എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരത്തിൽ തിരുവിതാംകൂർ മഹാരാജാവിൻറെ നാവികസേനാധിപൻ ചെമ്പിൽ അനന്തപത്മനാഭൻ വലിയ അരയൻ 1808 ഡിസംബർ 29 നു കായലിലൂടെ ഓടിവള്ളത്തിൽ പാഞ്ഞുചെന്ന് മിന്നലാക്രമണം നടത്തി. ഭാരതത്തിൻറെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആ സംഭവത്തിൻറെ 211 ആം വാർഷികദിനമായ ഡിസംബർ 29 ചെമ്പിൽ അരയൻ ദേ ശാഭിമ

തീ (FIRE)

തീ (FIRE) അതിപുരാതനകാലം മുതലേ  മനുഷ്യന്  അത്യന്താപേക്ഷിതമായ ഒന്നാണ് തീ എന്നാൽ ചിലപ്പോളൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടോ കൈകാര്യ ചെയ്യുന്നതിലെ അപാകതകൾ കൊണ്ടോ നമ്മുടെ ഈ മിത്രത്തെ ഒരു ശത്രു ആയി മാറാറുണ്ട്  പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്. പരപ്പുള്ള ഒരു മരക്കഷണത്തിൽ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാൽ എളുപ്പത്തിൽ തീയുണ്ടാക്കാം.  അരണിച്ചെടിയുടെ  കമ്പുകൾ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങൾ തീയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങൾ  ഇമ്മാതിരിയുള്ള ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കൽകഷണങ്ങൾ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാർഗം. കരിങ്കല്ല്  ഇരുമ്പിൽ  ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങൾക്കിടയിൽ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളിൽ കെടാവിളക്കുകൾ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകൾ തമ്മിലുരച്ച് തീയുണ്ടാക്കാൻ തുടങ്ങി. PUMP DRILL METHORD