പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ *ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്🌼 ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്. *ഹസാർഡ് * ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഹസാർഡ്. ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി തകർന്നു വീഴാറായ പാലം, ചെങ്കുത്തായ കുന്ന് തുടങ്ങിയവ. വൾണറബിലിറ്റി ഏതെങ്കിലും ഒരു പ്രദേശമോ ആളുകളോ ഏതെങ്കിലും തരത്തിലുള്ള ഒരു ഹസാർഡിനോട് എന്തുമാത്രം അടുത്തുനിൽക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം: ചെങ്കുത്തായ കുന്നിൻറെ ചരുവിൽ താമസിക്കുന്നവർ, തീരപ്രദേശത്ത് താമസിക്കുന്നവർ,